resque
ഇ.എ.ആർ.ടി ജനറൽ കൗൺസിലിൽ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സഗീർ അറയ്ക്കലിൽ നിന്ന് പ്രഥമ റെസ്‌ക്യൂ അവാർഡ് സലിംഖാൻ ഏറ്റുവാങ്ങുന്നു

ആലുവ: എമർജൻസി ആംബുലൻസ് ആൻഡ് റെസ്‌ക്യൂ ടീം ഏർപ്പെടുത്തിയ പ്രഥമ റെസ്‌ക്യൂ അവാർഡ് ഇന്ത്യൻ കരസേന അംഗം ഹവിൽദാർ സലിംഖാന് സമ്മാനിച്ചു. മികച്ച രീതിയിൽ പ്രളയ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും നടത്തിയതിനാണ് അവാർഡ്.

സംസ്ഥാന പ്രസിഡന്റ് സഗീർ അറയ്ക്കലിൽ നിന്നും സലിംഖാൻ അവാർഡ് ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി നവാസ് പായിപ്ര, വി.എ. ഷംസുദ്ദീൻ, ശരത് എസ്. കുമാർ, മാദ്ധ്യമ പ്രവർത്തകനായ യാസർ അഹമ്മദ്, അനീഷ് ഫ്രാൻസിസ്, ഷമീർ വാത്തിയാത്ത്, നസീർ പറമ്പയം, ഫൈസൽ തുരുത്ത്, ജയ്‌മോൻ, സുധി പഴങ്ങനാട്, സംജാദ് മൂവാറ്റുപുഴ എന്നിവർ സംസാരിച്ചു. ഇ.എ.ആർ.ടി സംസ്ഥാന കോ ഓർഡിനേറ്ററായി യാസർ അഹമ്മദിനെയും റസ്‌ക്യൂ വിഭാഗം സംസ്ഥാന ക്യാപ്ടനായി ഹവിൽദാർ സലിംഖാനെയും തിരഞ്ഞെടുത്തു.

ആലുവ കരുമാല്ലൂർ സ്വദേശിയായ സലിംഖാൻ 18 വർഷമായി കരസേനയിലാണ്. 2018ലുണ്ടായ പ്രളയത്തിൽ പറവൂർ മേഖലയിൽ മികച്ച രക്ഷാ പ്രവർത്തനമാണ് നടത്തിയത്. ഈ വർഷം നിലമ്പൂരിലെ ദുരന്ത ഭൂമിയിൽ എമർജൻസി ആംബുലൻസ് ആൻറഡ് റെസ്‌ക്യൂ ടീമിന്റെ റെസ്‌ക്യൂ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു. പത്ത് ലക്ഷത്തോളം രൂപയുടെ ദുരിതാശ്വാസ സാമഗ്രികളടക്കം നിരവധി വസ്തുക്കളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദുരിതബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്തത്.