ആലുവ: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കീഴ്മാട് സർവീസ് സഹകരണ ബാങ്ക് കുടുംബശ്രീ യൂനിറ്റുകൾക്കായി നടപ്പിലാക്കുന്ന 'മുറ്റത്തെ മുല്ല' വായ്പാപദ്ധതി ബാങ്ക് പ്രസിഡന്റ് കെ.എസ്. കൊച്ചുപിള്ള ഉദ്ഘാടനം ചെയ്തു. വിവിധ കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പ വിതരണം ചെയ്തു. ബാങ്ക് ഭരണസമിതി അംഗങ്ങളായ സി.എസ്. അജിതൻ, ഇ.എം. ഇസ്മയിൽ, കെ.കെ. അജിത്കുമാർ, പി.എ. മുജീബ്, എം.എ. സത്താർ, എൻ.ജെ. പൗലോസ്, കെ.എൻ. ധർമ്മജൻ, ലില്ലി ജോയി, സോഫിയ അവറാച്ചൻ, യു.കെ. ബീവി, ബാങ്ക് സെക്രട്ടറി എ.ഐ. സുബൈദ എന്നിവർ സംസാരിച്ചു.