on
ഓണവണ്ടി

കൊച്ചി: കൊച്ചി മെട്രോയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഏഴ് ബസ് കമ്പനികളുടെ കൂട്ടായ്മയായ കൊച്ചി ഇ-ബസും ടെക്നോവിയയുടെ സ്മാർട്ട് ബസ് പദ്ധതിയായ "വണ്ടി " യും ചേർന്ന് തിങ്കളാഴ്ച മുതൽ 12 ദിവസം നീളുന്ന ഓണാഘോഷം സംഘടിപ്പിക്കുന്നു. യാത്രക്കാരും ബസ് ജീവനക്കാരും ഉടമകളും ആഘോഷത്തിന്റെ ഭാഗമാകും. ഈ ദിവസങ്ങളിൽ കൊച്ചിയിലെ സ്വകാര്യ ബസുകൾ ഓണവണ്ടികളായി നിരത്തിലിറങ്ങും. ജില്ല ഭരണകൂടം, കെ.എം.ആർ.എൽ, ജില്ല റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോ‌ടെയാണ് പദ്ധതി നടപ്പാക്കുന്നത്.ഏലൂർ പാതാളം ഭാഗത്തു നിന്ന് നഗരത്തിൽ പ്രവേശിക്കുന്ന ഒരു ഓണവണ്ടിയെ വിശിഷ്ട വ്യക്തികൾ ചേർന്ന് സ്വീകരിച്ചുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഓണവണ്ടിയിൽ യാത്ര ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന നൂറ് യാത്രക്കാർക്ക് ആകർഷകമായ സമ്മാനങ്ങളും ലഭിക്കും. ജില്ലയിൽ സർവീസ് നടത്തുന്ന ബസുകളിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്ന ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും അവാർഡ് നൽകും.