പള്ളുരുത്തി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം. ജില്ലയിലെ ആദ്യ അംഗീകാരമാണിത്. ഔദ്യോദിക പ്രഖ്യാപനം എം.സ്വരാജ് എം.എൽ.എ നിർവഹിച്ചു. തീർത്തും ജീർണവസ്ഥയിലായ കെട്ടിടം പരിമിതമായ ചെലവിൽ കേടുപാടുകൾ തീർത്താണ് സർട്ടിഫിക്കേഷന് വേണ്ടി സജ്ജമാക്കിയത്.പൊതു ജനങ്ങൾക്ക് വേണ്ടി ദിനപത്രം, ടെലിവിഷൻ, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി.ഇതിനോടനുബന്ധിച്ച് പി.എം.എ.വൈ പദ്ധതിയിലൂടെ മേസ്തിരി പരിശീലനത്തിൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാന കർമ്മം ഹൈബി ഈഡൻ എം.പി.നിർവഹിച്ചു.ഉഷാ പ്രദീപ്,​ഫ്രാങ്ക് ഹോബ്സൺ ,​സി.എസ്.പീതാംബരൻ, മാർട്ടിൻ ആന്റണി, സജീവ് ആന്റണി, കെ.ജി.തിലകൻ, എസ്.ശ്യാമ ലക്ഷ്മി, എന്നിവർ സംസാരിച്ചു.