മൂവാറ്റുപുഴ: ജനമൈത്രി പൊലീസിന്റെയും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് സെപ്തംബർ നാലിന് രാവിലെ 9.30 മുതൽ 1.30 വരെ മൂവാറ്റുപുഴ പൊലീസ്‌സ്റ്റേഷൻ ജനമൈത്രി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സൗജന്യ രജിസ്‌ട്രേഷൻ, സൗജന്യ മരുന്ന് വിതരണം, വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം, മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയ, തിമിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് സ്‌കാനിംഗ്, ബ്ലഡ്പ്രഷർ, പ്രമേഹം എന്നിവ സൗജന്യമായി പരിശോധിക്കും. വിമുക്ത ഭടൻമാർക്കുള്ള ഇൻഷ്വറൻസും ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പ്രകാരമുള്ള ആനൂകൂല്യങ്ങളും ലഭ്യമാകും, ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണടകൾ നൽകും. ക്യാമ്പിന്റെ ഉദ്ഘാടനം ഡിവൈ.എസ്.പി കെ. അനിൽകുമാർ നിർവഹിക്കും. സി.ഐ എം.എം. മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. പൊലീസ് സ്റ്റേഷൻ പി.ആർ.ഒ ആർ. അനിൽകുമാർ സ്വാഗതം പറയും. എസ്.ഐ ടി.എം. സൂഫി മുഖ്യപ്രഭാഷണം നടത്തും. അഹല്യ പി.ആർ.ഒ കെ. റോബിസൺ, അഡ്മിനിസ്‌ടേറ്റർ ഷിബു രാജേന്ദ്രൻ, ടി.എസ്.ബൈജു എന്നിവർ സംസാരിക്കും.