ആലുവ: എൻെറ ഗ്രാമം ഗാന്ധിജിയിലൂടെ എന്ന സന്ദേശമുയർത്തി ശ്രീമൻ നാരായണൻെറ മിഷൻ എല്ലാവർഷവും ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സംസ്ഥാനാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഉപന്യാസ മത്സരത്തിന് ഹൈസ്‌ക്കൂൾ വിദ്യാർത്ഥികളിൽനിന്ന് ലേഖനങ്ങൾ ക്ഷണിച്ചു. 'ഞാൻ എന്തുകൊണ്ട് ഗാന്ധിജിയെ ഇഷ്ടപ്പെടുന്നു' എന്ന വിഷയത്തിൽ മൂന്നു പേജിൽ കവിയാത്ത ഉപന്യാസം പ്രധാനാദ്ധ്യാപികയുടെ സാക്ഷ്യപത്രത്തോടൊപ്പം സെപ്തംബർ 20ന് മുമ്പായി അയക്കണം.
5000, 4000, 3000 രൂപയുടെ പുസ്തകങ്ങളും മൊമൻറോയും സർട്ടിഫിക്കറ്റു മടങ്ങുന്നതാണ് പുരസ്‌ക്കാരം. വിലാസം: ശ്രീമൻ നാരായണൻ, ദ്വാരക, മുപ്പത്തടം പി.ഒ, ആലുവ 683110. ഫോൺ 9995167540. മെയിൽ: sreemannarayanan2014@gmail.com