പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിൻെറയും ഭാരതീയ ചികിത്സ വകുപ്പിൻെറയും പെരിങ്ങാല ഗവ. ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 10 മുതൽ ഒന്ന് വരെ വെമ്പിള്ളി എൽ.പി.സ്‌കൂളിൽ നടക്കും. ഡോ.കെ.എസ്. നിഷിതയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.