ചെങ്ങമനാട്: സി.പി.എമ്മിന്റെ ആദ്യകാല പ്രവർത്തകനും മുതിർന്ന നേതാവുമായ ചെങ്ങമനാട് മുട്ടത്തിൽ വീട്ടിൽ കെ.എ കുഞ്ഞുമീതിയൻ ( 88) നിര്യാതനായി. ഓട്ടു കമ്പനിത്തൊഴിലാളി യൂണിയൻ നേതാവും ദീർഘകാലം ചെങ്ങമനാട് ലോക്കൽ കമ്മിറ്റിയംഗവുമായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: നബീസ, അലി (ആച്ചൂസ് സ്റ്റോഴ്‌സ്, പനയക്കടവ്), റാബിയ, ഖദീജബീവി, അസീസ് (സി.പി.എം ലോക്കൽ കമ്മിറ്റിയംഗം). മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ആരിഫ, കുഞ്ഞുമുഹമ്മദ്, സഹിത (ഓറിയന്റൽ ഇൻഷ്വറൻസ്, ചെങ്ങമനാട്).