നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ കരാർ കമ്പനികൾക്ക് കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബോണസ് തർക്കം ഒത്തുതീർപ്പായി. ഡി.എൽ.ഒ (ജനറൽ) പി. രഘുനാഥന്റെ അദ്ധ്യക്ഷതയിലായിരുന്നു ചർച്ച. ഹൗസ് കീപ്പിംഗ് കരാർ കമ്പനികളായ ബി.സി.എൽ, ഇമാനുവൽ, നൈപുണ്യ, ഏവൺ, ഓംകാർ, ആപ്ര്, ആനന്ദ്, എസ് ആൻഡ് സി എന്നീ കമ്പനികൾ 11,000, 11,250,11,500 എന്നീ ക്രമത്തിൽ തൊഴിലാളികൾക്ക് ബോണസ് നൽകും. ബി.ഡബ് ള്യു.എഫ്.എസ്, ഗ്ലോബൽ എന്നീ കമ്പനികൾ നേരത്തേ ധാരണയിലായതാണ്. മറ്റു കമ്പനികളുമായി സെപ്തംബർ നാലിന് ഡി.എൽ.ഒ ഓഫീസിൽ ചർച്ച നടക്കും.
ഈ സാഹചര്യത്തിൽ സെപ്തംബർ മൂന്നുമുതൽ തീരുമാനിച്ചിരുന്ന പണിമുടക്ക് പിൻപലിച്ചതായി യൂണിയൻ നേതാക്കളായ എൻ.സി. മോഹനൻ (സി.ഐ.ടി.യു), വി.പി. ജോർജ് (ഐ.എൻ.ടി.യു.സി), അനിൽകുമാർ (ബി.എം.എസ്) എന്നിവർ അറിയിച്ചു.