neethi
കിഴക്കമ്പലം സർവ്വീസ് സഹകരണ ബാങ്കിൻെറ നേതൃത്വത്തിൽ ആരംഭിച്ച സഹകരണ നീതി സൂപ്പർമാർക്ക​റ്റ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം:കിഴക്കമ്പലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച സഹകരണ നീതി സൂപ്പർമാർക്കറ്റ് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ചാക്കോ പി. മാണി അദ്ധ്യക്ഷത വഹിച്ചു . ഇവിടെ നിന്ന് മാസം 1700 രൂപ ചെലവിൽ സാധാരണ കുടുംബത്തിലേയ്ക്ക് വേണ്ട ഭക്ഷ്യ ഉത്പന്നങ്ങളും അമ്പതോളം ഉത്പന്നങ്ങൾ പകുതി വിലയ്ക്കും ഏഴ് കിലോ പച്ചക്കറി കിറ്റുകൾ 100 രൂപയ്ക്കും ലഭിക്കും. ഓണത്തോടനുബന്ധിച്ച് 1500 പേർക്കുള്ള ഓണക്കിറ്റും വിതരണം ചെയ്യും. പൊതുമാർക്കറ്റിൽ വിലനിലവാരം പിടിച്ചുനിർത്തുകയാണ് ലക്ഷ്യം.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.കെ. അയ്യപ്പൻകുട്ടി, ജോളി ബേബി, മുൻ പഞ്ചായത്ത് പ്രസിഡൻറ്റുമാരായ എം.പി രാജൻ, എം.കെ. അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ പി.എച്ച്. അനൂപ്, എം.വി ജോർജ്, പി.എം. അബ്ദുൾ റഹ്മാൻ, ലാലുവർഗീസ്, രാജു മാത്തറ, കെ.പി. വർഗീസ്, കെ. കുഞ്ഞ് മുഹമ്മദ്, ബാബു സെയ്താലി, സോണി ആന്റണി, ഫ്രാൻസിസ് ആന്റണി, ജേക്കബ് സി മാത്യു, ഏലിയാസ് കാരിപ്ര, എം.കെ. അലിയാർ, പി.ഡി. വർഗീസ്, ടി.പി. യൂസഫലി, ഷിഹാബ് ചേലക്കുളം എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി. മണിയപ്പൻ സ്വാഗതവും സെക്രട്ടറി ജിജോ വർഗീസ് നന്ദിയും പറഞ്ഞു.