കൊച്ചി :പ്രകൃതിദുരന്തബാധിത വില്ലേജുകളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലെ ക്വാറികളും മറ്റെല്ലാ ഖനന പ്രവർത്തനങ്ങളും നിരോധിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണലിസ്റ്റ് കേരള കോൺഗ്രസ്സ് ചെയർമാൻ കുരുവിള മാത്യൂസ് ,ജനറൽ സെക്രട്ടറി എം.എൻ.ഗിരി ,എൻ.എൻ.ഷാജി.എന്നിവർ കേന്ദ്ര പരിസ്ഥിതി വനം മന്ത്രി പ്രകാശ് ജാവ്ദേക്കറിന് നിവേദനം നൽകി.സംസ്ഥാനത്തെ 1572 ഗ്രാമങ്ങളിൽ 1038 എണ്ണവും പ്രകൃതിദുരന്തബാധിതമാണെന്ന് പഠനങ്ങൾ പറയുന്നു. ഈ മേഖലകളിൽ വീണ്ടും ഖനനത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയതിൽ ദുരൂഹതയുണ്ട്.ഇതിനെക്കുറിച്ച് കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വഷണം നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു