മൂവാറ്റുപുഴ: കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേട് സംബന്ധിച്ച് പി.ടി.എ ഭാരവാഹികൾ നൽകിയ ഹർജിയിൽ പ്രാഥമിക അന്വേഷണം നടത്തുവാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. എറണാകുളം വിജിലൻസ് ഡിവൈ.എസ്.പിക്കാണ് അന്വേഷണചുമതല. ഒക്ടോബർ പത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഇപ്പോൾ സസ്പെൻഷനിലുള്ള പ്രഥമാദ്ധ്യാപകൻ ജീമോൻ ഫിലിപ്പോസിനെതിരെ വൻതുകയുടെ ക്രമക്കേട് ഉണ്ടെന്ന് കാണിച്ച് പി.ടി.എ എക്സിക്യുട്ടീവ് അംഗമായ തോമസ് മാത്യു അഡ്വ. പി. എം റഫീക്ക് വഴി നൽകിയ ഹർജിയിലാണ് ജഡ്ജി കലാം പാഷയുടെ ഉത്തരവ്.