ആലുവ: എടത്തല കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജിലെ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ അവസാന വർഷ പ്രോജക്ടിന് കേന്ദ്രമന്ത്രാലയത്തിന്റെ അംഗീകാരം. മത്സ്യ വ്യവസായ മേഖലയിൽ നിന്ന് പുറംതള്ളുന്ന മലിന ജലത്തിന്റെ ശുദ്ധീകരണ പ്രക്രിയയുടെ പ്രോജക്ടിന് എം.എച്ച്.ആർ.ഡി ഇൻസ്റ്റിട്യൂഷൻ ഇന്നോവേഷൻ കൗൺസിൽ കേരള റീജിയണൽ പ്രൂഫ് ഓഫ് കൺസെപ്റ്റ് മത്സരത്തിൽ ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടു.
അധ്യാപിക ആയിഷ റഷീദിന്റെ കീഴിൽ മുഹമ്മദ് ആസിഫ്, എം. മുബീന, വി.എച്ച്. ഷിഫാന, ടി.എ. ഷിഫാന എന്നിവരാണ് പദ്ധതി വികസിപ്പിച്ചത്.
ഡൽഹി നാഷണൽ ബൂട്ട് ക്യാമ്പ് &ആന്റ് എക്സിബിഷനിലേക്ക് കേരളത്തിൽ നിന്നുള്ള അഞ്ച് പ്രോജക്ടുകളിൽ ഒന്നാണിത്. ഐ.ഇ.ഡി.സി ഐഡിയ കോമ്പറ്റീഷനിലും കേരള സോഷ്യൽ ഇമ്പാക്ട് ചലഞ്ച് മത്സരത്തിലും ഇവർക്ക് അംഗീകാരം ലഭിച്ചിരുന്നു.