narayanan
പാലിയേറ്റീവ് നഴ്സ് ലിജിമോളും അറ്റൻഡർ സുനിൽ കുമാറും നാരായണനെ ആശുപത്രയിൽ എത്തിച്ച് വൃത്തിയാക്കുന്നു.

പറവൂർ : ഹോട്ടലിനരികിൽ ബോധമില്ലാതെ കിടന്ന വൃദ്ധനെ എച്ച് ആൻഡ് എച്ചും പാലിയേറ്റീവ് അംഗങ്ങളും ചേർന്ന് ആശുപത്രിയിലെത്തിച്ചു. മൂത്തകുന്നത്തുള്ള ഹോട്ടലിനരികിലാണ് നാരായണൻ (84) എന്നയാൾ അബോധാവസ്ഥയിൽ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വടക്കേക്കരെ പഞ്ചായത്ത് പാലിയേറ്റീവ് നഴ്സ് ലിജിമോൾ എച്ച് ആൻഡ് എച്ച് പ്രവർത്തകരെ വിവരം അറിയിക്കുകയും ഇരുകൂട്ടരും ചേർന്ന് മൂത്തകുന്നം ആശുപത്രിയിൽ എത്തിക്കുകയും ചെയ്യ്തു. ലിജിമോളും എച്ച് ആൻഡ് എച്ച് പ്രവർത്തകരായ എം.കെ. ശശി, കെ.ജി. അനിൽകുമാർ എന്നിവർ ആശുപത്രിയിൽ എത്തിച്ച് അറ്റൻഡർ സുനിൽ കുമാറിന്റെ സഹായത്താൽ ഇദ്ദേഹത്തെ വൃത്തിയാക്കി. നാരായണനെ പിന്നീട് ഡോക്ടമാർ എത്തി പരിശോധിച്ചു. പിന്നീട് വിദഗ്ദ ചികിത്സക്കായി പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ഡോ. മനു പി.വിശ്വത്തിന്റെ നിർദേശ പ്രകാരം സന്നന്ധ പ്രവർത്തകനായ പീറ്റർ ബ്രദറുമായി സംസാരിച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.