cpm
ഡുറൻഡ് കപ്പ് ഫുട്ബാൾ കീരീടം നേടിയ എഫ്.സി ഗോകുലം ടീം അഗം നൊച്ചിമ കോമ്പാറ സ്വദേശി സഞ്ജു ഗണേശിനെ ജി.സി.ഡി.എ ചെയർമാൻ വി. സലിം പൊന്നാട അണിയിക്കുന്നു.

ആലുവ: ഡുറൻഡ് കപ്പ് ഫുട്ബാൾ കീരീടം നേടിയ എഫ്.സി ഗോകുലം ടീം അഗം നൊച്ചിമ കോമ്പാറ സ്വദേശി സഞ്ജു ഗണേശിനെ സി.പി.എം എടത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി ആദരിച്ചു. ജി.സി.ഡി.എ ചെയർമാൻ വി. സലിം പൊന്നാടഅണിയിച്ചു. ലോക്കൽ കമ്മിറ്റി അംഗം എം.എച്ച്. സുധീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സ്വപ്ന ഉണ്ണി, ഷിബു പള്ളിക്കുടി, കെ.സി. പരീത്, പി.എം. സലാം, ജി.പി. ഗോപി, എം.പി. നിത്യൻ, മാധവൻകുട്ടി, അൻസാർ, നാസർ നെടുങ്ങാട്ടിൽ എന്നിവർ പങ്കെടുത്തു.