പറവൂർ : കിഴക്കേപ്രം എൻ.എസ്.എസ് കരയോഗം വഴിക്കുളങ്ങര കവലയിൽ ആരംഭിക്കുന്ന സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നാളെ (ഞായർ) രാവിലെ 9.30ന് എരുമേലി ആത്മബോധിനി മഠാധിപതി സ്വാമി സ്വരൂപാനന്ദസരസ്വതി നിർവഹിക്കും. എം.എസ്. ജിനേഷ്‌കുമാർ, എ.എസ്. പത്മകുമാരി, എം.എസ്. സതീഷ്‌കുമാർ‌, രാജഗോപാലൻ നായർ, പി. ബാലഗംഗാധരൻ തുടങ്ങിയവർ സംസാരിക്കും.