കൂത്താട്ടുകുളം: ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ മുടക്കി നവീകരിച്ച തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ കാക്കൂർ ആഡിറ്റോറിയം ജില്ല പഞ്ചായത്തംഗം അഡ്വ.കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലിസി രാജൻ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ജോണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സി. കുര്യാക്കോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പലത രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ആർ. പ്രകശൻ, രമ മുരളീധരകൈമൾ, സാജു ജോൺ, സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, വി.എ.എഫ്.പി.സി ഡയറക്ടർ എം.എം. ജോർജ്, സിനു എം.ജോർജ്, വർഗീസ് മാണി, സാജു മടക്കാലിൽ, പഞ്ചായത്തംഗങ്ങളായ ലിസി റെജി, പ്രശാന്ത് പ്രഭാകരൻ, കെ.എസ്. മായ, സ്മിത ബൈജു മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.സി. തോമസ്, കെ.കെ. രാജകുമാർ എന്നിവർ സംസാരിച്ചു.