79 കോടിരൂപയുടെ പെൻഷൻ കുടിശിക
തൃക്കാക്കര: ആശ്വാസ കിരൺ പദ്ധതിയിൽ സംസ്ഥാനത്ത് 79 കോടിരൂപ കുടിശിക. 11 മാസമായി സഹായം മുടങ്ങിയിട്ട്. പാവപ്പെട്ട 1,20,301 പേരാണ് ഗുണഭോക്താക്കൾ.
മറ്റ് പെൻഷനുകളെല്ലാം സർക്കാർ ഓണത്തിന് വിതരണം ചെയ്യുമ്പോൾ ആശാകിരൺ ഉപഭോക്താക്കൾക്ക്
പ്രതീക്ഷ മാത്രം ബാക്കി. പ്രതിമാസ 600 രൂപ പെൻഷൻ തുകയിൽ നേരിയ വർദ്ധന പോലും വരുത്താൻ സർക്കാരുകൾ ശ്രമിച്ചിട്ടുമില്ല.2016 -17 ൽ 90,251 പേരാണ് ഗുണഭോക്താക്കളെങ്കിൽ 2018-19ൽ 1,20,301പേരായെന്ന്
വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന തുകയും,സർക്കാർ അനുവദിക്കുന്ന പ്ലാൻ ഫണ്ടും ഉപയോഗിച്ചാണ് ഇവർക്ക് ധനസഹായ വിതരണം.
2016 -17 ൽ 90251
2017-18 ൽ 102985
2018-19 ൽ 120301
ആശ്വാസകിരൺ
മാനസിക ശാരീരിക പ്രയാസങ്ങൾ നേരിടുന്ന ശയ്യാവലംബരായ രോഗികളെ പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ ധനസഹായം നൽകുന്ന പദ്ധതി.