samarppanam
എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നാല്പതു ലക്ഷം രൂപ ചെലവിൽ കൃഷ്ണശില പാകിയ പ്രദക്ഷിണവഴി മന്ത്രി കടകംപിള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു

വൈപ്പിൻ : കേരളം ഇന്നത്തെ നിലയിൽ രൂപപ്പെടാൻ ഒരു കാരണം ക്ഷേത്രങ്ങളിൽ നിന്നും ഉയർന്നു വന്ന നവോത്ഥാനപ്രസ്ഥാനങ്ങളാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എളങ്കുന്നപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നാല്പതു ലക്ഷം രൂപ ചെലവിൽ കൃഷ്ണശില പാകിയ പ്രദക്ഷിണവഴി സമർപ്പിക്കുകയയിരുന്നു മന്ത്രി. ക്ഷേത്ര ദർശനം അപ്രാപ്യമായിരുന്നവരും വഴി നടക്കാൻ അനുമതി ഇല്ലാതിരുന്നവരുമായ മഹാഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്ക് അത് നേടിക്കൊടുക്കാൻ നിരവധി സമരങ്ങളാണ് കേരളത്തിൽ നടന്നത്.

കൊച്ചി ദേവസ്വം ബോർഡ് ചെയർമാൻ എം ബി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് മെമ്പർ എം കെ ശിവരാജൻ , പഞ്ചായത്ത് പ്രസിഡൻറ് കെ കെ ഉണ്ണികൃഷ്ണൻ, ദേവസ്വം ബോർഡ് അംഗം പ്രൊഫ.സി എം മധു, ദേവസ്വം ഓഫീസർ പി എ അജിത, ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻറ് കെ യു നളിനകുമാർ, സെക്രട്ടറി കെ ഡി ഭാസി എന്നിവർ പ്രസംഗിച്ചു.