pala-bjp

കൊച്ചി : പാലാ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ എൻ.ഡി.എ യോഗം തീരുമാനിച്ചു. പാർലമെന്ററി പാർട്ടി യോഗം രണ്ടു ദിവസത്തിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.


നരേന്ദ്രമോദി സർക്കാരിന്റെ നേട്ടങ്ങൾ മുഖ്യവിഷയമാക്കി പ്രചാരണം നടത്തും. സെപ്തംബർ ആറിന് പാലായിൽ തിരഞ്ഞെടുപ്പ് കൺവൻഷൻ ചേരും. 8,9,10 തീയതികളിൽ പഞ്ചായത്ത് കൺവൻഷനുകൾ നടത്തും. നാളെ പാലായിൽ എൻ.ഡി.എയുടെ ജില്ലാ നേതൃയോഗം ചേരും.ബി.ജെ.പിയുടെ സീറ്റായതിനാൽ സ്ഥാനാർത്ഥിയെ ആ പാർട്ടി തന്നെ നിശ്ചയിക്കട്ടെയെന്ന നിലപാട് ബി.ഡി.ജെ.എസ് ഉൾപ്പെടെയുള്ള കക്ഷികൾ യോഗത്തിൽ വ്യക്തമാക്കി.

ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, ബി.ഡി.ജെ.എസ് വൈസ് പ്രസിഡന്റ് കെ.പത്മകുമാർ, ജനറൽ സെക്രട്ടറിമാരായ വി. ഗോപകുമാർ, ഡി.സുരേഷ് കുമാർ, കേരള കോൺഗ്രസ് നേതാക്കളായ പി.സി. തോമസ്, അമർ തോട്ടത്തിൽ, കേരള ജനപക്ഷം നേതാക്കളായ പി.സി. ജോർജ്, ഇ.കെ. ഹസൻകുട്ടി, വിഷ്ണുപുരം ചന്ദ്രശേഖരൻ (കാമരാജ് കോൺഗ്രസ്), അഡ്വ. ഹരികുമാർ (ശിവസേന), രമാജോർജ് (എൽ.ജെ.പി), പൊന്നപ്പൻ (പി.എസ്‌.പി), കുരുവിള മാത്യൂസ് (നാഷണലിസ്റ്റ് കേരള കോൺ.) രാജേന്ദ്രൻ (എസ്‌.ജെ.പി), സുധീർ കൊല്ലാറ (ജെ.ഡി.പി) പങ്കെടുത്തു

എൻ.ഹരി

സ്ഥാനാർത്ഥി ?

പാലായിലെ ബി.ജെ.പി സ്ഥാനാർത്ഥി ജില്ലാ പ്രസിഡന്റ് എൻ.ഹരി തന്നെയാകുമെന്നാണ് സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഹരിയാണ് ഇവിടെ മത്സരിച്ചത്. അഡ്വ.എസ്.ജയസൂര്യയുടെ പേരും പരിഗണനയിലുണ്ട്.