വൈപ്പിൻ: ഗോശ്രീ രണ്ടാം പാലത്തിൽ രൂപപ്പെട്ട വിള്ളൽ ശരിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എം.പിയും എസ്. ശർമ്മ എം.എൽ.എയും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. പാലവും റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന സ്ലാബിലാണ് വിള്ളൽ.
സ്ഥലം സന്ദർശിച്ച എം.എൽ.എ പോർട്ട് ട്രസ്റ്റ് അധികൃതരുടെയും ദേശീയ പാത ഉദ്യോഗസ്ഥരുടേയും സമീപനത്തിൽ അതൃപ്തി രേഖപ്പെടുത്തി.
കൊച്ചിൻ പോർട്ട് ട്രസ്റ്റ് നിർമ്മിച്ച് ദേശീയ പാത വിഭാഗത്തിന് കൈമാറിയ പലമാണിത്.