മരട്.മരടിൽ വീട് ഇടിഞ്ഞുവീണ് കുടുംബാംഗങ്ങൾ തലനാരിഴക്ക് രക്ഷപെട്ടു.ഇന്നലെ രാത്രി 7.30ഓടെ മരട് ജയന്തി റോഡിൽ മനയത്ത് ശിവജിയുടെ വീടിന്റെ അടുക്കളയുൾപ്പടെ വീടിന്റെ പകുതിയോളം ഇടിഞ്ഞു വീഴുകയായിരുന്നു .തൊഴിലാളിയായ ശിവജി വീട്ടിലില്ലായിരുന്നു.ഭാര്യയും രണ്ട്പെൺമക്കളും അടുത്തു തന്നെയുളള ബന്ധുവിന്റെ വീട്ടിലുമായിരുന്നതിനാൽ അപകടമൊന്നും ഉണ്ടായില്ല.സംഭവമറിഞ്ഞ മരട് നഗരസഭ കൗൺസിലർ കെ.എ.ദേവസ്സി സ്ഥലത്തെത്തി കുടുംബംങ്ങളെ താല്ക്കാലികമായി അടുത്ത വീട്ടിലേക്ക് മാറ്റി.