പള്ളുരുത്തി: കുമ്പളങ്ങിയിൽ വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി വിതറി യുവാവ് രണ്ടര പവന്റെ മാല കവർന്നു. ജനകീയ റോഡിൽ കരോട്ട് വീട്ടിൽ ജോണിന്റെ ഭാര്യ മേരിയുടെ മാലയാണ് കവർന്നത്.വീടിന്റെ ഗേറ്റ് തള്ളി തുറന്നാണ് യുവാവ് അകത്ത് കടന്നത് .ഇയാളുടേതെന്ന് കരുതുന്ന ചെരിപ്പുകളും കാരിബാഗും സംഭവസ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.