കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) സംരംഭകർക്കായി നടത്തുന്ന ദ്വിദിന നൈപുണ്യ വികസന പരിപാടിയ്ക്ക് തുടക്കമായി. കുഫോസിന്റെ പനങ്ങാട് വെസ്റ്റേൺ കാമ്പസിൽ ഗവേഷണ വിഭാഗം മേധാവി ഡോ.ടി.വി.ശങ്കർ ഉദ്ഘാടനം ചെയ്തു.ഫിഷറീസ് മേഖലയിൽ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് മത്സ്യങ്ങളുപയോഗിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിലുമുള്ള പ്രവൃത്തി പരിചയത്തിലൂന്നിയുള്ള പരിശീലനമാണ് നൽകുന്നത്. കുഫോസിന്റെ സംരംഭക്ത്വ പരിശീലന കേന്ദ്രവും മത്സ്യസംസ്‌കരണ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെുക്കപ്പെട്ട 20 സംരംഭകരാണ് ഡോ.അഭിലാഷ് ശശിധരന്റെ നേതൃത്വത്തിലുള്ള ക്യാമ്പിൽ പങ്കെടുക്കുന്നത്.