കൊച്ചി: പാലാരിവട്ടം ഫ്ലൈ ഓവർ അഴിമതിയിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ് അറസ്‌റ്റിലായതോടെ അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് എം.എൽ.എ സ്ഥാനം രാജിവയ്‌ക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ പറഞ്ഞു. മന്ത്രിയുടെ അറിവില്ലാതെ വകുപ്പ് സെക്രട്ടറി ഒരിക്കലും കാര്യങ്ങൾ നീക്കില്ല. ശാസ്‌ത്രീയമായ അന്വേഷണത്തിലൂടെ മുഴുവൻ കുറ്റവാളികളെയും പിടികൂടണമെന്നും മോഹനൻ പറഞ്ഞു.