കൊച്ചി:ഹിന്ദുസ്ഥാനി സംഗീതം ജനപ്രിയമാക്കുകയെന്ന ലക്ഷ്യത്തോടെ കളമശ്ശേരിയിലെ ക്രോസ് റോഡ്‌സ് സ്കൂൾ ഒഫ് മ്യൂസിക്കിൽ ഹിന്ദുസ്ഥാനി വിഭാഗം ആരംഭിച്ചതായി സംഗീത സംവിധായകൻ അൽഫോൺസ് ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണ്ഡിറ്റ് സുധാകർ ഗോപാൽ ദിയോലെയുടെ നേതൃത്വത്തിലാണ് ഹിന്ദുസ്ഥാനി സംഗീതം പരിശീലിപ്പിക്കുന്നത്. സമീർ റാവു, പോൾസൺ ജോസഫ് എന്നിവരും പരിശീലനം നൽകും. അൽഫോൺസ് ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച സംഗീത പരിശീലന കേന്ദ്രമാണ് ക്രോസ് റോഡ്‌സ് സ്കൂൾ ഒഫ് മ്യൂസിക്ക്. സുധാകർ ഗോപാൽ ദിയോലെ, സമീർ റാവു, പോൾസൺ ജോസഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
.