കൊച്ചി: മനുസ്മൃതി ചുട്ടെരിച്ചതിന്റെ 30–ാം വാർഷികം ദളിത് റസിഡൻസ് കോൺഫറൻസിന്റെ നേതൃത്വത്തിൽ ഇന്ന് (ഞായറാഴ്ച) ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10.30ന് എറണാകുളം ആശീർഭവനിൽ മനുഷ്യാവകാശ പ്രവർത്തകൻ ടീസ്ത സെതൽവാദ് ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ആഭ്യന്തര ജനാധിപത്യവത്ക്കരണം എന്ന വിഷയത്തിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചർച്ചയ്ക്ക് ഡോ. സുനിൽ .പി .ഇളയിടം ആമുഖ പ്രഭാഷണം നടത്തും. ചെയർമാൻ കെ എം സലിംകുമാർ, എൻ കെ വിജയൻ, കെ പി രമേശ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു