bus-strike
സൂചനാ പണിമുടക്കി​നെ തുടർന്ന് നി​ശ്ചലമായ ബസുകൾ

കാലടി: അങ്കമാലി - കാലടി മേഖലയി​ൽ സ്വകാര്യബസ് സർവ്വീസുകൾ ഉച്ചവരെ സർവ്വീസ് മുടക്കി .നിരവധി യാത്ര ക്കാരും വിദ്യാർത്ഥികളും പെരുവഴിയിലായി. പണിമുടക്ക് അറിയാത്തവരാണ് ബസ് സ്റ്റാൻഡുകളിൽ കുടുങ്ങിയത്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സൂചനാ പണിമുടക്കിന് രാഷ്ട്രീയ പാർട്ടികളുംപിന്തുണ നൽകി. മേഖലയിൽ തകർന്ന റോഡുകളുടെ മെയിന്റനൻസ് ജോലികൾ ഉടനെ നടത്തുക,കാലടി ടൗണിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം നടത്തുക, കെ എസ് ആർ ടി സി ബസുകളുടെ സമാന്തര കടന്ന് കയറ്റം അവസാനിപ്പിക്കുക, ഓട്ടോ റിക്ഷകൾ ബസ് സ്റ്റോപ്പിൽ നിന്നും ആളെ കയറ്റുന്നത് നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് സൂചനാപണിമുടക്ക്