മൂവാറ്റുപുഴ: ആസാദ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ മേഖല പൗരസമിതി സമരംനടത്തുന്നു . ഏതാനും മാസങ്ങൾക്ക് മുമ്പ് റോഡിന് വീതി കൂട്ടി ടാർ ചെയ്തപ്പോൾ സെെഡിലൂടെ പോയ പെെപ്പ് കണക്ഷൻ കുത്തിപ്പൊട്ടിച്ചു, തകർന്ന് തരിപ്പണമായികിടക്കുന്ന റോഡിലൂടെ കാൽ നടയാത്ര പോലും ദുഷ്കരമാണ്. . റോഡ് തകർന്നതോടെ ബസ് സർവ്വീസ് നിർത്തിവച്ചു. മൂവാറ്റുപുഴയിൽ നിന്നും മുളവൂർ ഭാഗത്തേക്ക് പോകുന്നവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന റോഡ് മാസങ്ങളായി തകർന്നു കിടക്കുന്നു .അധികാരികൾക്ക് പരാതി നൽകിയെങ്കിലും നാളിതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇനിയും കാലതാമസമെടുത്താൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് സമിതി പ്രസിഡന്റ് നജീർ ഉപ്പൂട്ടുങ്കൽ പറഞ്ഞു.