gerrge
എറണാകുളം ജില്ലാ പഞ്ചായത്തും കേരള മത്സ്യ വകുപ്പും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന സാമൂഹിക മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ഐക്കരനാട് പഞ്ചായത്തിലെ പെരുവംമൂഴിയിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിക്കുന്നു

കോലഞ്ചേരി: എറണാകുളം ജില്ലാ പഞ്ചായത്തും കേരള മത്സ്യ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സാമൂഹിക മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ഐക്കരനാട് പഞ്ചായത്തിലെ പെരുവംമൂഴിയിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി നിർവഹിച്ചു.
ഫിഷറീസ് വകുപ്പിന്റെ മലമ്പുഴ ഹാച്ചറിയിൽ ഉത്പാദിപ്പിച്ച ഏഴ് ലക്ഷം കാർപ്പ് മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഇതോടെ തുടർച്ചയായി മൂന്ന് വർഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച കടവായി പെരുവംമൂഴി മാറി. ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണിത്.
ചടങ്ങിൽ ഐക്കരനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഡി. പത്മാവതി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സജി പൂത്തോട്ടിൽ, ഷീജ അശോകൻ, ഫിഷറീസ് അസിസ്​റ്റന്റ് എക്സ്​റ്റൻഷൻ ആഫീസർ ദേവി ചന്ദ്രൻ, ആർ. ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു.