കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ മൈക്രോഫിനാൻസ് വായ്‌പാ മേള ഉദ്ഘാടനവും കേന്ദ്ര വനിതാ സംഘം നടത്തിയ കലോത്സവത്തിൽ യൂണിയനിൽ നിന്നും പങ്കെടുത്തവരിൽ വിജയികളായവർക്കുള്ള സമ്മാനദാനവും യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ നിർവ്വഹിച്ചു.
യൂണിയൻ കൺവീനർ പി.ഡി.ശ്യാംദാസ് അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ ധനലക്ഷ്മി ബാങ്കിന്റെ സഹായത്തോടെ 34 കോടി രൂപ വിതരണം ചെയ്‌തു. യോഗത്തിൽ ധനലക്ഷ്മി ബാങ്കിന്റെ മാനേജർ രമേഷ്, യോഗം അസി.സെക്രട്ടറി പടമുഗൾ വിജയൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എം.ഡി.അഭിലാഷ്, ടി.കെ.പത്മനാഭൻ, കെ.കെ.മാധവൻ, ടി.എം.വിജയകുമാർ, സുധീർ കുമാർ ചോറ്റാനിക്കര, ഉണ്ണി കാക്കനാട്, ഭാമ പത്മനാഭൻ, വിദ്യാ സുധീഷ് എന്നിവർ പ്രസംഗിച്ചു.