അങ്കമാലി: മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവക്ക് ഇന്ന് വൈകീട്ട് 6ന് പൂതംകുറ്റി സെന്റ് മേരീസ് പള്ളിയിൽ സ്വീകരണം നൽകും. വികാരി ഫാ. എൽദോ ആലൂക്ക നേതൃത്വം നൽകും. തുടർന്ന് സന്ധ്യാപ്രാർത്ഥനയ്ക്ക് ശ്രേഷ്ഠ ബാവ കാർമ്മികത്വം വഹിക്കും.
6.45 ന് ചേരുന്ന അനുമോദന സമ്മേളനം ബെന്നി ബെഹന്നാൻ എം. പി. ഉദ്ഘാടനം ചെയ്യും. റോജി എം. ജോൺ എം. എൽ. എ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാരാധാകൃഷ്ണൻ, വികാരി ഫാ. എൽദോ ആലൂക്ക, ട്രസ്റ്റിമാരായ കെ. വി. മത്തായി, കെ. സി. ജോർജ്ജ്, സെക്രട്ടറി ടി. എം. യാക്കോബ്, കൺവീനർ പി. പി. എൽദോ എന്നിവർ പ്രസംഗിക്കും.