പുത്തൻകുരിശ് :വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിൽ ഹൈക്കോടതി വിധി പ്രകാരം പൊതുസ്ഥലങ്ങളിൽ നിന്നും ശേഖരിച്ച് ലേലം ചെയ്യാൻ സൂക്ഷിച്ചിരുന്ന ഫ്ലെക്സ് ബോർഡുകളും ഇരുമ്പു ഫ്രെയിമും മോഷ്ടിച്ചു. മോഷണം പോയ വസ്തുക്കൾ കണ്ടെടുക്കണമെന്നും മോഷ്ടാവിനെ പിടികൂടണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്ഉപരോധ സമരം നടത്തി​. അമ്പലമേട് പ്രശ്നത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. സമരത്തിന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എൻ വത്സലൻ പിള്ള , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എസ്.സുജിത്ത്, മനോജ് കാരക്കാട്ട്, പഞ്ചായത്തംഗങ്ങളായ ടി.കെ പോൾ,അബ്ദുൽ ബഷീർ, ബെന്നി പുത്തൻവീടൻ,ലിസി ഏലിയാസ്, ലിസി സ്ലീബ, ഓമന തുടങ്ങിയവർ നേതൃത്വം നല്കി.