കൊച്ചി: ഇന്ത്യൻ വെറ്ററിനറി അസോസിയേഷനും റിയാക്ട് ഏഷ്യ പസഫിക് എന്ന സംഘടനയും ചേർന്ന് ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന വിഷയത്തിൽ സെപ്തംബർ രണ്ടിന് എറണാകുളം ലേ മെറിഡിയൻ ഹോട്ടലിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം മൂലം അണുക്കൾ പ്രതിരോധ ശക്തി ആർജ്ജിക്കുന്ന അവസ്ഥയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്. സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. അനൂജ് ശർമ്മ, വെറ്ററിനറി കോളേജ് ഡീൻ ഡോ. സി. ലത, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം.കെ. പ്രസാദ്, സംസ്ഥാന ഡ്രഗ് കൺട്രോളർ രവി മേനോൻ, മിൽമ മാനേജിംഗ് ഡയറക്ടർ ഡോ. മുരളീധരദാസ് തുടങ്ങിയവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഡോ. ഈപ്പൻ ജോൺ, ഡോ. റാണരാജ്, ഡോ. റോബിൻ പോൾ, വിശാഖ് ഫിലിപ്പ് എന്നിവർ പങ്കെടുത്തു.