പറവൂർ : കനത്ത മഴയിൽ വെള്ളം കയറിയതിനാൽ ചേന്ദമംഗലം പഞ്ചായത്തിൽ നികത്തിയ തോടുകൾ പുനരുജ്ജീവിപ്പിക്കണമെന്ന് ചേന്ദമംഗലം പഞ്ചായത്ത് റസിഡന്റ്സ് അസോസിയേഷൻ അപൈക്സ് കൗൺസിൽ ആവശ്യപ്പെട്ടു. ഗതാഗത തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ നീക്കി സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബിയിൽ പരാതി നൽകാൻ തീരുമാനിച്ചു. പ്രസിഡന്റ് കെ.പി. ബോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയരാജ് കാടശ്ശേരി, ടി.എസ്. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.