കൊച്ചി : സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഇ - ഉന്നതി നമ്മുടെ അടുക്കളയെന്ന പേരിൽ ഓണ പാചക മത്സരം സംഘടിപ്പിക്കും. പ്രാഥമിക മത്സരം സെപ്തംബർ അഞ്ചിനാണ്. വെജിറ്റേറിയൻ, നോൺവെജിറ്റേറിയൻ, പായസം എന്നീ കാറ്റഗറികളിലായി മൂന്നു വിഭവങ്ങൾ വീട്ടിൽ നിന്ന് തയ്യറാക്കി കൊണ്ടുവരാം. തിരഞ്ഞെടുക്കുന്ന 15 പേർക്കായി​ സെപ്തംബർ എട്ടി​നാണ് ഫൈനൽ. വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകും, ഇ - ഉന്നതി ഭാരവാഹികളായ ഡോ. ബിന്ദു സത്യജിത്ത്, ആശാ.ജി. നായർ, സുജാത മേനോൻ, സിമി സ്റ്റീഫൻ എന്നി​വർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. എൻട്രി​ ഫീയൊന്നുമി​ല്ല. വിവരങ്ങൾക്ക് : 9809872890, 9946699000.