കൊച്ചി : കഴിഞ്ഞ വർഷത്തെ പ്രളയത്തെത്തുടർന്ന് വരാപ്പുഴ അതിരൂപതയിലെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി നടത്തി വന്ന പുന:നിർമ്മാണ - പുനരധിവാസ പ്രവർത്തനങ്ങളുടെ സമാപനത്തിന്റെ ഭാഗമായി സെപ്തംബർ മൂന്നിന് കൂടാം കൂടൊരുക്കാൻ എന്ന പേരിൽ സമ്മേളനം നടത്തുന്നു. എറണാകുളം ടൗൺ ഹാളിൽ രാവിലെ പത്തിന് നടക്കുന്ന സമ്മേളനം മന്ത്രി കെ.കൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മെത്രാപ്പൊലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ അദ്ധ്യക്ഷനാവും.

കടമക്കുടി, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, കരുമാലൂർ, ചേരാനെല്ലൂർ, എടവനക്കാട്, നായരമ്പലം എന്നീ പഞ്ചായത്തുകളിലും ഏലൂർ, ആലുവ നഗരസഭകളിലുമായി 115 വീടുകൾ നിർമ്മിച്ചു നൽകി. വാർത്താ സമ്മേളനത്തിൽ അതിരൂപതാ വികാരി ജനറൽ മാത്യു ഇലഞ്ഞിമറ്റം, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത് തുടങ്ങിയവർ പങ്കെടുത്തു.