വൈപ്പിൻ : ഓച്ചന്തുരുത്ത് നിത്യസഹായമാതാ പള്ളിയിൽ മാതാവിന്റെ ജനനതിരുനാൾ ഞായറാഴ്ച കൊടിയേറും. വൈകീട്ട് 5.45ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കലിന്റെ കാർമ്മീകത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് വെള്ളിയാഴ്ച വരെ വൈകീട്ട് ആറിന് ദിവ്യബലി, നൊവേന, ആരാധന എന്നിവയുണ്ടാകും. ശനിയാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാൾ ദിവ്യബലിയെ തുടർന്ന് നേർച്ചസദ്യ. അടുത്ത ഞായറാഴ്ച രാവിലെ 7.30നാണ് തിരുനാൾ ദിവ്യബലി.