വൈപ്പിൻ: വൈപ്പിൻ ബസുകളുടെ നഗരപ്രവേശം യാഥാർത്ഥ്യമാക്കിനാളെ മുതൽ ആറ് റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. പുതിയ സർവീസുകൾ ആരംഭിക്കുന്നു. നേരത്തെ ഞാറക്കലിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 12 തിരുകൊച്ചി ബസ് സർവീസുകൾ ആരംഭിച്ചു. നാളെ രാവിലെ 9ന് ഗോശ്രീജംഗ്ഷനിൽ പുതിയ സർവീസുകളുടെ ഫ്‌ളാഗ് ഓഫ് എസ്. ശർമ്മ എം.എൽ.എ. നിർവഹിക്കും. ചെറായി-തോപ്പുംപടി, ചെറായി-കാക്കനാട്, ചെറായി-അമൃത ഹോസ്പിറ്റൽ, മുനമ്പം-ഇൻഫോപാർക്ക്, മുനമ്പം-കളമശ്ശേരി മെഡിക്കൽ കോളേജ്, ചെറായി-തൃപ്പൂണിത്തുറ എന്നീ റൂട്ടുകളിലാണ് പുതിയ സർവീസ് .
വൈപ്പിനിൽ നിന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസ് നടത്താനുള്ള തീരുമാനമെടുത്ത ഗതാഗത വകുപ്പുമന്ത്രി, വൈപ്പിൻ എം.എൽ.എ., കെ.എസ്.ആർ.ടി.സി. എം.ഡി. എന്നിവരെ ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി, വൈപ്പിൻ-ഫോർട്ടുകൊച്ചി ഫെറി പാസഞ്ചേഴ്‌സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ അഭിനന്ദിച്ചു.