കിഴക്കമ്പലം: താമരച്ചാൽ സെന്റ് മേരീസ് പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തിൽ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കിഴക്കമ്പലം ബസ് സ്​റ്റാൻഡിൽ നിന്നും കൂട്ടയോട്ടം നടത്തി.തടിയിട്ട പറമ്പ് സി.ഐ ടി.എസ്.ശിവകുമാർ ഫളാഗോഫ് ചെയ്തു.കെ.ഒ.മത്തായി, തമ്പി.കെ.പോൾ, പി.എം. സ്ലീബ, പി.വൈ. ജോയ്, ബെന്നി പോൾ, എൽദോ പോൾ, പ്രിൻസിപ്പൽ നാൻസി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി