പറവൂർ : കുമാരമംഗലം ആശാൻ സ്മാരക വായനശാലയിൽ നടന്ന മഹാത്മ അയ്യങ്കാളി അനുസ്മരണം പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.വി. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് തമ്പി അദ്ധ്യക്ഷത വഹിച്ചു. പി.ഒ. സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എം. ദിനേഷ്, കെ.വി. ജിനൻ, എച്ച്. ശ്രീകുമാർ, പി.കെ. ദിലീപ് തുടങ്ങിയവർ സംസാരിച്ചു.