കൊച്ചി: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് ബി.പി.ഒ എക്സിക്യുട്ടീവ്, മാർക്കറ്റിംഗ് എക്സിക്യുട്ടീവ്, അസിസ്റ്റന്റ് മാനേജർ, ഓഫീസ് അസിസ്റ്റന്റ്, ടെക്നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്ക് അഞ്ചിന് അഭിമുഖം നടത്തും. യോഗ്യത : എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം,ബിരുദാനന്തരബിരുദം, (സയൻസ് ബിരുദധാരികൾക്ക് പ്രത്യേക ഒഴിവുകൾ).
പ്രായം: 18-35. താത്പര്യമുള്ളവർ ബയോഡാറ്റായും തിരിച്ചറിയൽ കാർഡിന്റെ കോപ്പിയും സഹിതം അഞ്ചിന് രാവിലെ 10 ന് കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2422452 / 2427494 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.