കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പുമായി ചേർന്നു കൊണ്ട് ആടുകളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഒ എൻ വിജയൻ തിരഞ്ഞെടുത്ത കർഷകർക്ക് ആടുകളെ കൈമാറി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജു ജോൺ അദ്ധ്യക്ഷനായി.പഞ്ചായത്ത് അംഗം ലിസി രാജൻ, ഡോ.സഫ്ന ഐസക്ക് എന്നിവർ സംസാരിച്ചു.