pharna
അങ്കമാലിപിഡബ്ളിയു ഓഫീസിന് മുൻപിൽ സ്വകാര്യ ബെസ്സ്ഉടമകളുംതൊഴിലാളികളുംനടത്തിയ ധർണ്ണകെ.എ.ചാക്കോച്ചൻഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി :അങ്കമാലികാലടി മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികളും ഉടമകളും പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.ഈ മേഖലയിലെ റോഡുകൾ തകർന്നതിനാൽ സർവ്വീസ് നടത്താൻകഴിയാത്ത സ്ഥിതിയിലാണ്.
കാലവർഷത്തിന് മുമ്പേ തകർന്ന പ്രധാന റോഡുകൾ അറ്റകുറ്റ പണി നടത്താത്തതിനാൽ കനത്ത മഴയ്ക്ക് ശേഷം റോഡുകൾ തീർത്തും ഗതാഗത യോഗ്യമല്ലാതായി. റോഡുകളിൽ വൻ ഗർത്തങ്ങളാണ് ,ബസുകൾ ക്ക് സമയത്തിന് ഓടി എത്താനാകുന്നില്ല.
ബസുടമ സംഘടനകളായപ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഫോറം, തൊഴിലാളി സംഘടനകളായ സി.ഐ.ടി.യു,ഐ.എൻ.ടി.യു.സി,ബി.എം.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രതിഷേധ മാർച്ചുംധർണയുംനടത്തിയത്.ബസ്സ് വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.എ.ചാക്കോച്ചൻ ധർണ ഉദ്ഘാടനം ചെയ്തു. പി.ബി.ഒ.എ പ്രസിഡന്റ് എ.പി. ജിബി അദ്ധ്യക്ഷത വഹിച്ചു.ബി.ഒ. ഡേവിസ്, പി.ജെ. വർഗ്ഗീസ്, പി.ടി. പോൾ, കെ.സി. വിക്ടർ, പി.ആർ അപ്പു, പി.വി. ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.