കിഴക്കമ്പലം: പള്ളിക്കര കാക്കനാട് റോഡിലെ കുപ്പിക്കഴുത്ത് ഒഴിവാകുന്നു. പള്ളിക്കരയിൽ റോഡ് വീതി കൂട്ടാൻ സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ടു നല്കിയതോടെ പള്ളിക്കരയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവും. റോഡ് വീതികൂട്ടുന്നതിന് തടസമായി നിന്ന ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിച്ചതോടെ രണ്ടു മീറ്ററോളം വീതിയാണ് ഇവിടെ കൂടുന്നത്. വണ്ടർ ലായിലേയ്ക്ക് പോകുന്ന വാഹനങ്ങൾ വർദ്ധിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. വീതി കൂടുന്നതോടെ കിഴക്കമ്പലം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് സുഗമമമായി കാക്കനാട് റോഡിലേയ്ക്ക് തിരിയാൻ കഴിയും. കാക്കനാട്ടേയ്ക്ക് പോകുന്ന ബസ്സുകൾ നിർത്തി ആളെ കയറ്റുന്നത് ജംഗ്ഷനു സമീപം റോഡ് വീതി കുറഞ്ഞ ഭാഗത്തായതിനാൽ മോറയ്ക്കാല ഭാഗത്തു നിന്നും വന്ന് വണ്ടർലായിലേയ്ക്ക് പോകുന്ന വാഹനങ്ങൾ റോഡിൽ നിർത്തുന്നത് വൻ ഗതാഗത കുരുക്കിന് കാരണമായിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജിജോ.വി തോമസ് മുൻ കൈയെടുത്താണ് റോഡിനു വീതി കൂട്ടാനുള്ള നടപടി തുടങ്ങിയത്. ജംഗ്ഷന്റെ കണ്ണായ സ്ഥലത്ത് റോഡിനു വേണ്ടി രണ്ടു മീറ്റർ വീതിയിൽ സ്ഥലം വിട്ടു നൽകിയത് എം.ഡി ജോർജ്ജ് മാടപ്പിള്ളി,ബിജു ബാലൻ, ബിനു ബാലൻ മനയ്ക്ക മാലി, അന്തപ്പൻചേട്ടൻ എന്നിവർ ചേർന്നാണ് പള്ളിക്കരക്കരയിൽ ഗതാഗതക്കുരുക്കൊഴിവാക്കാനുള്ള ദീർഘനാളത്തെ പരിശ്രമത്തിന് ഇതോടെ പരിഹാരമായി..
വിട്ടു നൽകിയത് ലക്ഷങ്ങൾ വില മതിക്കുന്ന സ്ഥലം
ഇലക്ട്രിക് പോസ്റ്റ് മാറ്റി
വീതി കൂടുന്നതോടെഗതാഗതം സുഗമം