കൊച്ചി: ഓണം ജില്ലാ ഫെയറിന്റെ പ്രവർത്തന ഉദ്ഘാടനം നാളെ (ചൊവ്വ)​ രാവിലെ 9.30 ന് എറണാകുളം മറൈൻഡ്രൈവിൽ മന്ത്രി പി.തിലോത്തമൻ നിർവഹിക്കും. മേയർ സൗമിനി ജെയിൻ അദ്ധ്യക്ഷത വഹിക്കും. ആദ്യ വില്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിർവഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എ മാരായ എസ്.ശർമ, വി.കെ.ഇബ്രാഹിംകുഞ്ഞ്, പി.ടി.തോമസ്, കെ.ജെ.മാക്‌സി, ജോൺ ഫെർണാണ്ടസ് തുടങ്ങിയവർ പങ്കെടുക്കും.
സെപ്തംബർ രണ്ടു മുതൽ 10 വരെ രാവിലെ 9.30 മുതൽ വൈകിട്ട് എട്ടു വരെ ഫെയർ പ്രവർത്തിക്കും. ഫെയറിൽ മാവേലി സാധനങ്ങൾക്ക് 60 ശതമാനം വരെയും, നോൺ മാവേലി സാധനങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെയും, ശബരി സാധനങ്ങൾക്ക് 20 ശതമാനം വരെയും വിലക്കുറവിൽ ലഭ്യമാകും. സബ്‌സിഡി സാധനങ്ങളുടെ വില്‍പ്പന ഓൺലൈൻ സംവിധാനത്തിലൂടെയാണ്.