പിറവം: പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായി അമ്മിണി ജോർജും വൈസ് പ്രസിഡൻറായി സി.ബി.രാജീവും തിരഞ്ഞെടുക്കപ്പെട്ടു . ഇരുവരും സി.പി.എം. പ്രതിനിധികളാണ്.

ഇടതു മുന്നണി തീരുമാന പ്രകാരം സി .പി .എം ലെ സുഷമ മാധവനും സി.പി.ഐയിലെ തങ്കച്ചൻ കുര്യാക്കോസും രാജിവച്ച ഒഴിവിലായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സുഷമ മാധവൻ അമ്മിണി ജോർജിന്റെ പേര് നിർദ്ദേശിച്ചു.കോൺഗ്രസിലെ ഷീല ബാബുവിന്റെ പേര് നിർദ്ദേശിച്ചു.അമ്മിണി ജോർജിന് 8 വോട്ടും ഷീലക്ക് 4 വോട്ടും ലഭിച്ചു.കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ എൻ.ആർ.ഷാജുവിന്റെ വോട്ട് അസാധുവായി.

ഉച്ചയ്ക്ക് രണ്ടിന് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എം ലെ സി.ബി.രാജീവും ജേക്കബ് ഗ്രൂപ്പിലെ എ.ആർ.ഷാജുവും മത്സരിച്ചു. രാജീവിന് 8 വോട്ടും ഷാജുവിന് 5 വോട്ടും ലഭിച്ചു. ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ കെ.കെ.പ്രകാശൻ വരണാധികാരിയായി