ymca
വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൻ മൂവ്‌മെന്റ് സ്‌ട്രെഗ്തനിംഗ് കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന നേതൃ ശില്പശാല ഡോ. ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയൻ മൂവ്‌മെന്റ് സ്ട്രേംഗ്തനിംഗ് കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന നേതൃ ശില്പശാല വൈ.എം.സി.എ മുൻ ദേശീയ പ്രസിഡന്റ് ഡോ.ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർപേഴ്‌സൺ കുമാരി കുര്യാസ് അദ്ധ്യക്ഷത വഹിച്ചു. ഇൻസൈറ്റ് മിഷൻ ഡയറക്ടർ സുനിൽ ഡി. കുരുവിള മുഖ്യപ്രഭാഷണം നടത്തി. മൂവ്‌മെന്റ് സ്‌ട്രെഗ്തനിംഗ് കമ്മിറ്റി ചെയർമാൻ ഒ.വി. ജോസഫ്, വൈ.എം.സി.എ മുൻ റീജിയണൽ ചെയർമാൻ പ്രൊഫ. ജോയ് സി. ജോർജ്, സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് നെല്ലാനിക്കൻ, എൻ.ടി. ജേക്കബ്, പോൾസൺ തോമസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ട്രഷറർ പ്രൊഫ.രാജൻ ജോർജ് പണിക്കർ, മുൻ റീജിയണൽ സെക്രട്ടറി കെ.പി.ജോൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.