homecare
വെളിയത്തുനാട് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽ നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം ബാങ്ക് പ്രസിഡന്റ് എസ് ബി. ജയരാജ് നിർവ്വഹിക്കുന്നു

ആലുവ: വെളിയത്തുനാട് സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽ കടൂപ്പാടത്ത് അമ്മിണി ശശിക്കുവേണ്ടി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽദാനം ബാങ്ക് പ്രസിഡന്റ് എസ് ബി. ജയരാജ് നിർവ്വഹിച്ചു. പദ്ധതി പ്രകാരം ബാങ്ക് നിർമ്മിച്ചു നൽകുന്ന അഞ്ചാമത്തെ ഭവനമാണിത്.

സഹകരണ സംഘം (പറവുർ) അസി. രജിസ്ട്രാർ വിജയകുമാർ, യൂണിറ്റ് ഇൻസ്‌പെക്ടർ സോഫി, പഞ്ചായത്ത് മെമ്പർ അഷറഫ്, ബി.ജെ.പി മദ്ധ്യ മേഘല ഉപാദ്ധ്യക്ഷൻ എം.കെ. സദാശിവൻ, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് പി.ജി. സുജാത എന്നിവർ പങ്കെടുത്തു. ബാങ്കിന്റെ ഓണച്ചന്ത നാളെ യുസി കോളേജിലും, അഞ്ചാം തീയതി വ്യാഴാഴ്ച തടിക്കകടവിലും ആരംഭിക്കുമെന്ന് പ്രസിഡന്റ് എസ്.ബി. ജയരാജ് അറിയിച്ചു.