ഫോർട്ട് കൊച്ചി: ജില്ലാ കളരിപ്പയറ്റ് മത്സരം ഇന്ന് നടക്കും.രാവിലെ 10ന് പള്ളത്തുരാമൻ ഹാളിൽ നടക്കുന്ന പരിപാടി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാത്യം പോൾ അദ്ധ്യക്ഷത വഹിക്കും.വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി.ഉദ്ഘാടനം ചെയ്യും.തുടർന്ന് സമ്മാനദാനം.നാരായണൻ ഗുരുക്കൾ,മോഹനൻ ഗുരുക്കൾ എന്നിവർ സംസാരിക്കും.ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷനാണ് സംഘാടകർ.